ഐസിസിക്ക് കത്തെഴുതി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്



ലണ്ടൻ ഇന്ത്യയുമായുള്ള അഞ്ചാം ടെസ്റ്റ് മത്സരത്തിന്റെ ഭാവി ആരാഞ്ഞ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) കത്തെഴുതി ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്. ഇന്ത്യൻ സംഘത്തിൽ കോവിഡ് വ്യാപിച്ചതിനെ തുടർന്ന് അഞ്ചാം ടെസ്റ്റ് റദ്ദാക്കിയിരുന്നു. അടുത്തവർഷത്തെ പരമ്പരയിൽ മത്സരം ഉൾപ്പെടുത്താമെന്നായിരുന്നു ബിസിസിഐയും ഇംഗ്ലണ്ട് ബോർഡും തമ്മിലുള്ള ആദ്യധാരണ. എന്നാൽ നിലവിൽ ഒരു തീരുമാനവും എടുത്തിട്ടില്ല. ഇതോടെയാണ് ഇംഗ്ലണ്ട് ബോർഡ് ഐസിസിയെ സമീപിച്ചത്. മത്സരത്തിൽനിന്ന് ഇന്ത്യ സ്വയംപിൻമാറിയതായി ഐസിസി പരിഗണിച്ചാൽ ഇംഗ്ലണ്ടിന് മത്സരജയം അനുവദിക്കും. പരമ്പര 2–2ന് സമനിലയായും പ്രഖ്യാപിക്കും. Read on deshabhimani.com

Related News