20 April Saturday

ഐസിസിക്ക് കത്തെഴുതി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021


ലണ്ടൻ
ഇന്ത്യയുമായുള്ള അഞ്ചാം ടെസ്റ്റ് മത്സരത്തിന്റെ ഭാവി ആരാഞ്ഞ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) കത്തെഴുതി ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്. ഇന്ത്യൻ സംഘത്തിൽ കോവിഡ് വ്യാപിച്ചതിനെ തുടർന്ന് അഞ്ചാം ടെസ്റ്റ് റദ്ദാക്കിയിരുന്നു. അടുത്തവർഷത്തെ പരമ്പരയിൽ മത്സരം ഉൾപ്പെടുത്താമെന്നായിരുന്നു ബിസിസിഐയും ഇംഗ്ലണ്ട് ബോർഡും തമ്മിലുള്ള ആദ്യധാരണ. എന്നാൽ നിലവിൽ ഒരു തീരുമാനവും എടുത്തിട്ടില്ല. ഇതോടെയാണ് ഇംഗ്ലണ്ട് ബോർഡ് ഐസിസിയെ സമീപിച്ചത്. മത്സരത്തിൽനിന്ന് ഇന്ത്യ സ്വയംപിൻമാറിയതായി ഐസിസി പരിഗണിച്ചാൽ ഇംഗ്ലണ്ടിന് മത്സരജയം അനുവദിക്കും. പരമ്പര 2–2ന് സമനിലയായും പ്രഖ്യാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top