ഇറ്റാലിയൻ കപ്പിൽ ഇന്റർ



റോം യുവന്റസിനെ അധികസമയക്കളിയിൽ 4–2ന് കീഴടക്കിയ ഇന്റർ മിലാന് ഇറ്റാലിയൻ കപ്പ് ഫുട്ബോൾ കിരീടം. 2011ന്‌ ശേഷമുള്ള ആദ്യനേട്ടം. നിക്കോ ബാറെല്ലയുടെ ഗോളിൽ ഇന്റർ തുടക്കത്തിൽ മുന്നിലെത്തി. എന്നാൽ, രണ്ടാംപകുതിയിൽ ലോബോ സിൽവയും വ്ളാഹോവിച്ചും യുവന്റസിനെ തിരികെ കൊണ്ടുവന്നു. 80–ാം മിനിറ്റിൽ ഹകാൻ കൽഹാനോഗ്ലു പെനൽറ്റിയിലൂടെ കളി അധികസമയത്തേക്ക് നീട്ടി. അധികസമയത്ത് ഇവാൻ പെരിസിച്ചിന്റെ ഇരട്ടഗോളിൽ ഇന്റർ കിരീടമുയർത്തി. Read on deshabhimani.com

Related News