18 April Thursday

ഇറ്റാലിയൻ കപ്പിൽ ഇന്റർ

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022


റോം
യുവന്റസിനെ അധികസമയക്കളിയിൽ 4–2ന് കീഴടക്കിയ ഇന്റർ മിലാന് ഇറ്റാലിയൻ കപ്പ് ഫുട്ബോൾ കിരീടം. 2011ന്‌ ശേഷമുള്ള ആദ്യനേട്ടം.

നിക്കോ ബാറെല്ലയുടെ ഗോളിൽ ഇന്റർ തുടക്കത്തിൽ മുന്നിലെത്തി. എന്നാൽ, രണ്ടാംപകുതിയിൽ ലോബോ സിൽവയും വ്ളാഹോവിച്ചും യുവന്റസിനെ തിരികെ കൊണ്ടുവന്നു. 80–ാം മിനിറ്റിൽ ഹകാൻ കൽഹാനോഗ്ലു പെനൽറ്റിയിലൂടെ കളി അധികസമയത്തേക്ക് നീട്ടി. അധികസമയത്ത് ഇവാൻ പെരിസിച്ചിന്റെ ഇരട്ടഗോളിൽ ഇന്റർ കിരീടമുയർത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top