പിഎസ്‌ജിക്ക്‌ തുടക്കം തോൽവിയോടെ



പാരിസ്‌ നിലവിലെ ചാമ്പ്യൻമാരായ പിഎസ്‌ജിക്ക്‌ ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗിൽ അപ്രതീക്ഷിത തോൽവി. ആദ്യകളിയിൽ പുതുതായി ലീഗിൽ ഇടംപിടിച്ച ലെൻസാണ്‌ പിഎസ്‌ജിയെ വീഴ്‌ത്തിയത്‌ (1–-0). കോവിഡ്‌ ബാധിച്ച്‌ നിരീക്ഷണത്തിലുള്ള നെയ്‌മർ, കിലിയൻ എംബാപ്പെ തുടങ്ങിയ ഏഴു പ്രധാന താരങ്ങൾ ഇല്ലാതെയാണ്‌ ചാമ്പ്യൻമാർ കളത്തിൽ ഇറങ്ങിയത്‌. പിഎസ്‌ജി ഗോളി മാർകിൻ ബുൾകയുടെ പിഴവിൽ ഇഗ്‌നേഷ്യസ്‌ ഗാംഗോയാണ്‌ ലെൻസിന്റെ വിജയഗോൾ കുറിച്ചത്‌. Read on deshabhimani.com

Related News