25 April Thursday

പിഎസ്‌ജിക്ക്‌ തുടക്കം തോൽവിയോടെ

വെബ് ഡെസ്‌ക്‌Updated: Saturday Sep 12, 2020


പാരിസ്‌
നിലവിലെ ചാമ്പ്യൻമാരായ പിഎസ്‌ജിക്ക്‌ ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗിൽ അപ്രതീക്ഷിത തോൽവി. ആദ്യകളിയിൽ പുതുതായി ലീഗിൽ ഇടംപിടിച്ച ലെൻസാണ്‌ പിഎസ്‌ജിയെ വീഴ്‌ത്തിയത്‌ (1–-0). കോവിഡ്‌ ബാധിച്ച്‌ നിരീക്ഷണത്തിലുള്ള നെയ്‌മർ, കിലിയൻ എംബാപ്പെ തുടങ്ങിയ ഏഴു പ്രധാന താരങ്ങൾ ഇല്ലാതെയാണ്‌ ചാമ്പ്യൻമാർ കളത്തിൽ ഇറങ്ങിയത്‌. പിഎസ്‌ജി ഗോളി മാർകിൻ ബുൾകയുടെ പിഴവിൽ ഇഗ്‌നേഷ്യസ്‌ ഗാംഗോയാണ്‌ ലെൻസിന്റെ വിജയഗോൾ കുറിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top