ദേശീയ വനിതാ ഫുട്‌ബോൾ : മണിപ്പുർ- റെയിൽവേസ് ഫൈനൽ

കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന ദേശീയ സീനിയർ വനിതാ ഫുടബോളിൽ ഒഡിഷയെ തോൽപ്പിച്ച് ഫെെനലിൽ കടന്ന മണിപ്പുർ താരങ്ങളുടെ ആഹ്ലാദം / ഫോട്ടോ: ബിനുരാജ്


കോഴിക്കോട്‌ ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ഫൈനലിൽ ചാമ്പ്യൻമാരായ മണിപ്പുർ റെയിൽവേസിനെ നേരിടും. നാളെ പകൽ മൂന്നിന് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിലാണ് ഫെെനൽ.  ഇതുവരെ നടന്ന 26 ചാമ്പ്യൻഷിപ്പുകളിൽ ഒരിക്കൽ മാത്രമാണ് മണിപ്പുർ ഫൈനലിൽ എത്താതിരുന്നത്. ഇരുപതുതവണ കപ്പുയർത്തി. സെമിയിൽ റെയിൽവേസ്‌ മിസോറമിനെയും മണിപ്പുർ ഒഡിഷയെയും തോൽപ്പിച്ചു. മിസോറമിനെ സഡൻഡത്തിലാണ്‌ റെയിൽവേസ്‌ കീഴടക്കിയത്‌. സ്‌കോർ 6–5. നിശ്‌ചിതസമയത്ത്‌ ഓരോ ഗോൾവീതം നേടി .  കളി തീരാൻ മിനിറ്റുകൾ ശേഷിക്കെ  ലാൽനുൻസിയാമിയുടെ ഗോളിൽ മിസോറം സമനില പിടിച്ചു. അധികസമയത്ത് ഗോൾ വന്നില്ല. ഷൂട്ടൗട്ടിൽ  ഇരുടീമുകളും 4–-4 എന്ന നിലയിൽ. സഡൻഡത്തിൽ ആദ്യ കിക്ക്‌ ഇരു ടീമുകളും ലക്ഷ്യത്തിലെത്തിച്ചു. രണ്ടാമത്തെ കിക്ക് റെയിൽവേസ്‌ വലയ്‌ക്കുള്ളിലാക്കിയപ്പോൾ മിസോറം പുറത്തേക്കടിച്ചു.     മണിപ്പുർ–-ഒഡിഷ മത്സരവും ഷൂട്ടൗട്ടിലാണ്‌ അവസാനിച്ചത്‌.  യുംലെംബാം പാക്‌പി ദേവിയുടെ പിഴവുഗോളിലൂടെ ഒഡിഷ മുന്നിലെത്തി.  മണിപ്പുരിനായി യാൻങ്കോയ്‌ജാം സമനിലഗോൾ നേടി.  അധികസമയത്തും ഗോളുണ്ടായില്ല. ഷൂട്ടൗട്ടിൽ ഒഡിഷയ്‌ക്ക് എല്ലാം പിഴച്ചു. മണിപ്പുരിന് ലക്ഷ്യം തെറ്റിയില്ല. Read on deshabhimani.com

Related News