കോഴിക്കോട് 
ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ഫൈനലിൽ ചാമ്പ്യൻമാരായ മണിപ്പുർ റെയിൽവേസിനെ നേരിടും. നാളെ പകൽ മൂന്നിന് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിലാണ് ഫെെനൽ. 
ഇതുവരെ നടന്ന 26 ചാമ്പ്യൻഷിപ്പുകളിൽ ഒരിക്കൽ മാത്രമാണ് മണിപ്പുർ ഫൈനലിൽ എത്താതിരുന്നത്. ഇരുപതുതവണ കപ്പുയർത്തി. സെമിയിൽ റെയിൽവേസ് മിസോറമിനെയും മണിപ്പുർ ഒഡിഷയെയും തോൽപ്പിച്ചു. 
മിസോറമിനെ സഡൻഡത്തിലാണ് റെയിൽവേസ് കീഴടക്കിയത്. സ്‌കോർ 6–5. നിശ്‌ചിതസമയത്ത് ഓരോ ഗോൾവീതം നേടി .  കളി തീരാൻ മിനിറ്റുകൾ ശേഷിക്കെ  ലാൽനുൻസിയാമിയുടെ ഗോളിൽ മിസോറം സമനില പിടിച്ചു. അധികസമയത്ത് ഗോൾ വന്നില്ല. ഷൂട്ടൗട്ടിൽ  ഇരുടീമുകളും 4–-4 എന്ന നിലയിൽ. 
സഡൻഡത്തിൽ ആദ്യ കിക്ക് ഇരു ടീമുകളും ലക്ഷ്യത്തിലെത്തിച്ചു. രണ്ടാമത്തെ കിക്ക് റെയിൽവേസ് വലയ്‌ക്കുള്ളിലാക്കിയപ്പോൾ മിസോറം പുറത്തേക്കടിച്ചു.     മണിപ്പുർ–-ഒഡിഷ മത്സരവും ഷൂട്ടൗട്ടിലാണ് അവസാനിച്ചത്.  യുംലെംബാം പാക്‌പി ദേവിയുടെ പിഴവുഗോളിലൂടെ ഒഡിഷ മുന്നിലെത്തി.  മണിപ്പുരിനായി യാൻങ്കോയ്‌ജാം സമനിലഗോൾ നേടി.  അധികസമയത്തും ഗോളുണ്ടായില്ല. ഷൂട്ടൗട്ടിൽ ഒഡിഷയ്‌ക്ക് എല്ലാം പിഴച്ചു. മണിപ്പുരിന് ലക്ഷ്യം തെറ്റിയില്ല. 
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..