ദക്ഷിണാഫ്രിക്കയെ എൽഗർ നയിക്കും



പ്രിട്ടോറിയ ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. ഡീൻ എൽഗറാണ് ക്യാപ്റ്റൻ. ടെംബ ബവുമ വെെസ് ക്യാപ്റ്റനും. കഗീസോ റബാദ, ക്വിന്റൺ ഡി കോക്ക്, ആൻറിച്ച് നോർത്യെ എന്നീ മുൻനിര താരങ്ങളെല്ലാം ഉൾപ്പെട്ടു. ഡുവാന്നെ ഒളിവിയെർ തിരിച്ചെത്തി. മൂന്ന് മത്സരമാണ് പരമ്പരയിൽ. ആദ്യ ടെസ്റ്റ് 26ന്. സെഞ്ചൂറിയനാണ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് വേദി. ഏകദിനപരമ്പര 2022 ജനുവരി 19ന്. മൂന്ന് ഏകദിനമാണ് പരമ്പരയിൽ. Read on deshabhimani.com

Related News