ഐപിഎൽ : കുതിക്കാൻ കൊൽക്കത്ത



ഷാർജ ഐപിഎൽ പ്ലേഓഫിലേക്ക്‌ മുന്നേറാൻ വിജയം അനിവാര്യമായ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്‌ രാജസ്ഥാൻ റോയൽസിനെതിരെ മികച്ച സ്‌കോർ. ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത കൊൽക്കത്ത നാല്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 171 റണ്ണെടുത്തു. ഓപ്പണർ ശുഭ്‌മാൻ ഗിൽ 56 റൺ നേടി. വെങ്കിടേഷ്‌ അയ്യരും (38) രാഹുൽ ത്രിപാഠിയും (21) പിന്തുണ നൽകി. നിതീഷ്‌ റാണ 12 റണ്ണെടുത്തു. ദിനേശ്‌ കാർത്തികും (14) ഇയോവിൻ മോർഗനും (13) പുറത്താകാതെനിന്നു. ഇരുടീമുകളുടെയും അവസാന മത്സരമാണ്. Read on deshabhimani.com

Related News