32 വർഷത്തിനുശേഷം കലിക്കറ്റിന്‌ കിരീടം



ഭുവനേശ്വർ അഖിലേന്ത്യാ അന്തർസർവകലാശാല പുരുഷ വോളിബോളിൽ കലിക്കറ്റ്‌ ജേതാക്കളായി. 1989നുശേഷം ആദ്യകിരീടനേട്ടമാണിത്‌. ഫൈനലിൽ കുരുക്ഷേത്ര സർവകലാശാലയെ തോൽപ്പിച്ചു. ആദ്യസെറ്റിൽ പിന്നിട്ടുനിന്നശേഷമാണ്‌ കലിക്കറ്റിന്റെ തിരിച്ചുവരവ്‌. സ്‌കോർ: 21–-25, 25–-18, 25–-20, 25–-22. വനിതകളിൽ എംജി വെങ്കലം നേടി. Read on deshabhimani.com

Related News