ജയം അരികെ ; ന്യൂസിലൻഡ് 5–140



മുംബൈ അജാസ്‌ പട്ടേലിന്റെ പോരാട്ടത്തിന് ഫലമില്ല. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാംദിനവും ഇന്ത്യ ആധിപത്യം നേടിയപ്പോൾ ന്യൂസിലൻഡ് തോൽവിയുടെ വക്കിലെത്തി. ഇന്ത്യ പരമ്പര നേട്ടത്തിന് അരികെയാണ്. മൂന്നാംദിനം രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഏഴിന് 276 റണ്ണെടുത്ത്‌ ഡിക്ലയർ ചെയ്തു. 540 റൺ ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡ് മൂന്നാംനിനം 5–140 റണ്ണെന്ന നിലയിലാണ്. 400 റൺ പിന്നിൽ. മൂന്ന് വിക്കറ്റുമായി ആർ അശ്വിൻ കിവീസ് മുന്നേറ്റത്തെ തകർത്തു. സ്കോർ: ഇന്ത്യ 325, 7–276 ഡി.; ന്യൂസിലൻഡ്‌ 62, 5–-140. മൂന്നാംദിനവും അജാസ് മാത്രമായിരുന്നു ന്യൂസിലൻഡിന് നല്ല നിമിഷങ്ങൾ നൽകിയത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ 10 വിക്കറ്റും കടപുഴക്കിയ കിവി സ്പിന്നർ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റും സ്വന്തമാക്കി. ആകെ 14 വിക്കറ്റ്. ഇന്ത്യൻ നിരയിൽ ബാറ്റർമാരെല്ലാം തിളങ്ങി. മായങ്ക് അഗർവാൾ (62) അരസെഞ്ചുറി കുറിച്ചു. ചേതേശ്വർ പൂജാര (47), ശുഭ്മാൻ ഗിൽ (47), ക്യാപ്റ്റൻ വിരാട് കോഹ്-ലി (36), അക്സർ പട്ടേൽ (41) എന്നിവർ മികച്ച സ്കോറൊരുക്കാൻ സഹായിച്ചു.   Read on deshabhimani.com

Related News