റയൽ മുന്നോട്ട്‌, ബാഴ്‌സയ്ക്ക്‌ തോൽവി



മാഡ്രിഡ്‌ സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ റയൽ മാഡ്രിഡിന്റെ മുന്നേറ്റം തുടരുന്നു. റയൽ സോസിഡാഡിനെ രണ്ട്‌ ഗോളിന്‌ വീഴ്‌ത്തി തുടർച്ചയായ ആറാംജയം കുറിച്ചു. ബാഴ്‌സലോണയാകട്ടെ കിതയ്‌ക്കുകയാണ്‌. റയൽ ബെറ്റിസിനോട്‌ ഒറ്റ ഗോളിന്‌ വീണു. 16 കളിയിൽ 39 പോയിന്റാണ്‌ ഒന്നാമതുള്ള റയലിന്‌. ബാഴ്സ ഏഴാമതാണ്. Read on deshabhimani.com

Related News