വനിതാ ഏഷ്യാകപ്പ് ; ഇന്ത്യക്ക്‌ മൂന്നാംജയം

image credit bcci women twitter


ധാക്ക ഏഷ്യാകപ്പ്‌ വനിതാ ക്രിക്കറ്റിൽ മൂന്നാംജയത്തോടെ ഇന്ത്യ സെമി ഉറപ്പാക്കി. 
യുഎഇയെ 104 റണ്ണിന്‌ തോൽപ്പിച്ചു. 45 പന്തിൽ 75 റണ്ണുമായി പുറത്താകാതെനിന്ന ജമീമ റോഡ്രിഗസാണ്‌ കളിയിലെ താരം. ദീപ്‌തി ശർമ 64 റണ്ണടിച്ചു. സ്‌കോർ: ഇന്ത്യ 5–-178, യുഎഇ 4–-74. രണ്ടാംഓവറിൽ അഞ്ച്‌ റണ്ണെടുക്കുന്നതിനിടെ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടപ്പെട്ട യുഎഇ തോറ്റെങ്കിലും പുറത്താകാതെ പൊരുതിനിന്നു. നാളെ പാകിസ്ഥാനുമായാണ്‌ മത്സരം. Read on deshabhimani.com

Related News