സതാംപ്‌ടണോട്‌ ലിവർപൂളിന്‌ അടിതെറ്റി



ലണ്ടൻ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ കിരീടപ്പോരിൽ ലിവർപൂളിന്‌ തിരിച്ചടി. സതാംപ്‌ടണോട്‌ ഒറ്റ ഗോളിന്‌ തോറ്റു. രണ്ടാം മിനിറ്റിൽ ഡാനി ഇങ്‌സാണ്‌ സതാംപ്‌ടണിന്റെ വിജയഗോൾ കുറിച്ചത്‌. സീസണിലെ ലിവർപൂളിന്റെ രണ്ടാം തോൽവിയാണിത്‌. 17 കളികളിൽ 33 പോയിന്റുമായി ഒന്നാമതാണവർ. 16 കളികളിൽ ഇതേ പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ‌രണ്ടാമതുണ്ട്‌‌. മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി 15 കളികളിൽ 29 പോയിന്റുമായി അഞ്ചാമതാണ്‌. Read on deshabhimani.com

Related News