തോൽവി ഭയന്ന്‌ കിവീസ്‌



മൗണ്ട്‌ മൗഗനൂയ്‌ ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ന്യൂസിലൻഡ്‌ തോൽവി ഭയക്കുന്നു. നാലാംദിവസം കളി നിർത്തുമ്പോൾ കിവീസ്‌ രണ്ടാം ഇന്നിങ്‌സിൽ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 147 റണ്ണെടുത്തു. ഒരു ദിവസം ബാക്കിയിരിക്കെ 17 റൺ ലീഡേയുള്ളു. സ്‌കോർ: ന്യൂസിലൻഡ്‌ 328, 5–-147, ബംഗ്ലാദേശ്‌ 458.ബംഗ്ലാദേശിന്‌ ഒന്നാം ഇന്നിങ്‌സിൽ 130 റൺ ലീഡ്‌ കിട്ടി. നാല്‌ വിക്കറ്റെടുത്ത ഇബദത്ത്‌ ഹുസൈനാണ്‌ കിവീസിനെ പ്രതിസന്ധിയിലാക്കിയത്‌. 37 റണ്ണുമായി ക്രീസിലുള്ള റോസ്‌ ടെയ്‌ലറിലാണ്‌ പ്രതീക്ഷ. Read on deshabhimani.com

Related News