20 April Saturday

തോൽവി ഭയന്ന്‌ കിവീസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 5, 2022


മൗണ്ട്‌ മൗഗനൂയ്‌
ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ന്യൂസിലൻഡ്‌ തോൽവി ഭയക്കുന്നു. നാലാംദിവസം കളി നിർത്തുമ്പോൾ കിവീസ്‌ രണ്ടാം ഇന്നിങ്‌സിൽ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 147 റണ്ണെടുത്തു. ഒരു ദിവസം ബാക്കിയിരിക്കെ 17 റൺ ലീഡേയുള്ളു. സ്‌കോർ: ന്യൂസിലൻഡ്‌ 328, 5–-147, ബംഗ്ലാദേശ്‌ 458.ബംഗ്ലാദേശിന്‌ ഒന്നാം ഇന്നിങ്‌സിൽ 130 റൺ ലീഡ്‌ കിട്ടി. നാല്‌ വിക്കറ്റെടുത്ത ഇബദത്ത്‌ ഹുസൈനാണ്‌ കിവീസിനെ പ്രതിസന്ധിയിലാക്കിയത്‌. 37 റണ്ണുമായി ക്രീസിലുള്ള റോസ്‌ ടെയ്‌ലറിലാണ്‌ പ്രതീക്ഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top