ഇമ്മൊബീൽ യൂറോപ്പിന്റെ ഗോളടിക്കാരൻ



റോം സ്‌പാനിഷ്‌ ലീഗും ഇംഗ്ലീഷ്‌ പ്രീമിയർ ലീഗും ജർമൻ ലീഗുമെല്ലാം ഇക്കുറി സിറോ ഇമ്മൊബീലിന്‌ പിന്നിൽ നിൽക്കും. യൂറോപ്പിൽ ഈ സീസണിൽ കൂടുതൽ ഗോളടിച്ചതിന്റെ സുവർണപാദുകം ഇമ്മൊബീൽ ഇറ്റാലിയൻ ലീഗിലേക്ക്‌ കൊണ്ടുവന്നു. ആകെ 36 ഗോളാണ്‌ ഈ ലാസിയോ മുന്നേറ്റക്കാരന്റെ പേരിൽ. അവസാന കളിയിൽ നാപോളിയോട്‌ 1‐3ന്‌ തോറ്റെങ്കിലും ലക്ഷ്യം കാണാൻ ഇമ്മൊബീലിന് ‌കഴിഞ്ഞു. ജർമൻ ലീഗ്‌ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിന്റെ റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയാണ്‌ രണ്ടാമത്‌. ലെവൻഡോവ്‌സ്‌കിക്ക്‌ 34 ഗോൾ. യുവന്റസിന്റെ സൂപ്പർ താരം ക്രിസ്‌റ്റ്യാനോ റൊണൾഡോ മൂന്നാമതായി–-31 ഗോൾ. ലീഗിലെ അവസാന കളിയിൽ റൊണാൾഡോ കളിച്ചില്ല. ഇറ്റാലിയൻ ലീഗിൽ ഒരു സീസണിൽ കൂടുതൽ ഗോൾ നേടിയ റെക്കോഡിനൊപ്പമെത്തുകയും ചെയ്‌തു ഇമ്മൊബീൽ. ഗൊൺസാലോ ഹിഗ്വെയ്‌ൻ നാപോളിക്കായി 2015–-16 സീസണിൽ 36 ഗോൾ നേടിയിരുന്നു.കഴിഞ്ഞ മൂന്ന്‌ സീസണുകളിൽ ബാഴ്‌സലോണയുടെ ലയണൽ മെസിയായിരുന്നു യൂറോപ്പിലെ ടോപ്‌ സ്‌കോറർ. ഇക്കുറി മെസിക്ക്‌ 25 ഗോളാണ്‌ നേടാനായത്‌. Read on deshabhimani.com

Related News