യുഎസ്‌ ഓപ്പൺ വേദി കോവിഡ്‌ ആശുപത്രി



ന്യൂയോർക്ക്‌ അമേരിക്കയിൽ കോവിഡ്‌ രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ യുഎസ്‌ ഓപ്പൺ ടെന്നീസ്‌ ടൂർണമെന്റ്‌ വേദിയും ആശുപത്രിയാകും. വിഖ്യാതമായ ബില്ലി ജീൻ കിങ് ടെന്നീസ്‌ സെന്ററാണ്‌ താൽക്കാലിക ആശുപത്രിയാകുക. ഇവിടെ 350 കിടക്കകൾ ഒരുക്കും. നിലവിലെ മത്സരക്രമം അനുസരിച്ച്‌ ആഗസ്‌ത്‌ 24 മുതൽ സെപ്‌തംബർ 13 വരെയാണ്‌ യുഎസ്‌ ഓപ്പൺ നടക്കേണ്ടത്‌. ഇന്നത്തെ സാഹചര്യത്തിൽ മാറ്റിവയ്‌ക്കുകയോ റദ്ദാക്കുകയോ ചെയ്യാനാണ്‌ സാധ്യത. Read on deshabhimani.com

Related News