ഇന്ത്യക്ക്‌ സാഫ്‌ 
കിരീടം



കൊളംബോ സാഫ്‌ അണ്ടർ 17 ആൺകുട്ടികളുടെ ഫുട്‌ബോളിൽ ഇന്ത്യ കിരീടം നിലനിർത്തി. ഫൈനലിൽ നേപ്പാളിനെ നാല്‌ ഗോളിന്‌ തകർത്തു. ഇടവേളയിൽ രണ്ട്‌ ഗോളിന്‌ മുന്നിലായിരുന്നു. ബോബി സിങ്, കൊറോയു സിങ്, ക്യാപ്‌റ്റൻ വനലാൽപെക ഗുയിറ്റ്‌, അമൻ എന്നിവരാണ്‌ ഗോളടിച്ചത്‌. നേപ്പാൾ ക്യാപ്‌റ്റൻ പ്രശാന്ത്‌ ലക്‌സം ചുവപ്പ്‌ കാർഡ്‌ കണ്ട്‌ പുറത്തായി. ഗ്രൂപ്പ്‌ മത്സരത്തിൽ നേപ്പാൾ 2–-1ന്‌ ജയിച്ചിരുന്നു. നാലാംതവണയാണ്‌ ഇന്ത്യ ജേതാക്കളാകുന്നത്‌. ഇതിനുമുമ്പ്‌ 2013, 2017, 2019 വർഷങ്ങളിലായിരുന്നു നേട്ടം. Read on deshabhimani.com

Related News