29 March Friday

ഇന്ത്യക്ക്‌ സാഫ്‌ 
കിരീടം

വെബ് ഡെസ്‌ക്‌Updated: Thursday Sep 15, 2022


കൊളംബോ
സാഫ്‌ അണ്ടർ 17 ആൺകുട്ടികളുടെ ഫുട്‌ബോളിൽ ഇന്ത്യ കിരീടം നിലനിർത്തി. ഫൈനലിൽ നേപ്പാളിനെ നാല്‌ ഗോളിന്‌ തകർത്തു. ഇടവേളയിൽ രണ്ട്‌ ഗോളിന്‌ മുന്നിലായിരുന്നു.

ബോബി സിങ്, കൊറോയു സിങ്, ക്യാപ്‌റ്റൻ വനലാൽപെക ഗുയിറ്റ്‌, അമൻ എന്നിവരാണ്‌ ഗോളടിച്ചത്‌. നേപ്പാൾ ക്യാപ്‌റ്റൻ പ്രശാന്ത്‌ ലക്‌സം ചുവപ്പ്‌ കാർഡ്‌ കണ്ട്‌ പുറത്തായി. ഗ്രൂപ്പ്‌ മത്സരത്തിൽ നേപ്പാൾ 2–-1ന്‌ ജയിച്ചിരുന്നു. നാലാംതവണയാണ്‌ ഇന്ത്യ ജേതാക്കളാകുന്നത്‌. ഇതിനുമുമ്പ്‌ 2013, 2017, 2019 വർഷങ്ങളിലായിരുന്നു നേട്ടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top