മാഞ്ചസ്‌റ്റർ യുണൈറ്റഡിന്‌ തിരിച്ചടി



ലണ്ടൻ അവസാന നിമിഷം മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌ ജയം കൈവിട്ടു.  2–-1ന്‌ മുന്നിട്ടുനിന്നശേഷം യുണൈറ്റഡ്‌ കളി തീരുന്നതിന്‌ തൊട്ടുമുമ്പ്‌ സതാംപ്‌ടണോട്‌ സമനില വഴങ്ങി. 96–-ാം മിനിറ്റിലായിരുന്നു സതാംപ്‌ടണിന്റെ സമനില ഗോൾ. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ പോയിന്റ്‌ പട്ടികയിൽ ആദ്യ നാലിലെത്താനുള്ള അവസരമാണ്‌ യുണൈറ്റഡിന്‌ നഷ്ടമായത്‌. 59 പോയിന്റുമായി അഞ്ചാംസ്ഥാനത്ത്‌ തുടരുകയാണ്‌ യുണൈറ്റഡ്‌. ജയിച്ചിരുന്നെങ്കിൽ ചെൽസിയെ മറികടന്ന്‌ മൂന്നാംസ്ഥാനത്ത്‌ എത്താമായിരുന്നു.  സ്‌റ്റുവർട്ട്‌ ആംസ്‌ട്രോങ്ങിലൂടെ സതാംപ്‌ടനാണ്‌ ലീഡ്‌ നേടിയത്‌. മാർകസ്‌ റാഷ്‌ഫഡ്‌ യുണൈറ്റഡ്‌ ഒരെണ്ണം തിരിച്ചടിച്ചു. പിന്നാലെ ആന്തണി മാർഷ്യൽ ലീഡുമൊരുക്കി. പകരക്കാരനായെത്തിയ മിച്ചേൽ ഒബാഫെമി അവസാന നിമിഷം സതാംപ്‌ടണായി ഗോളടിച്ചു. Read on deshabhimani.com

Related News