29 March Friday

മാഞ്ചസ്‌റ്റർ യുണൈറ്റഡിന്‌ തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020


ലണ്ടൻ
അവസാന നിമിഷം മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌ ജയം കൈവിട്ടു.  2–-1ന്‌ മുന്നിട്ടുനിന്നശേഷം യുണൈറ്റഡ്‌ കളി തീരുന്നതിന്‌ തൊട്ടുമുമ്പ്‌ സതാംപ്‌ടണോട്‌ സമനില വഴങ്ങി. 96–-ാം മിനിറ്റിലായിരുന്നു സതാംപ്‌ടണിന്റെ സമനില ഗോൾ.

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ പോയിന്റ്‌ പട്ടികയിൽ ആദ്യ നാലിലെത്താനുള്ള അവസരമാണ്‌ യുണൈറ്റഡിന്‌ നഷ്ടമായത്‌. 59 പോയിന്റുമായി അഞ്ചാംസ്ഥാനത്ത്‌ തുടരുകയാണ്‌ യുണൈറ്റഡ്‌. ജയിച്ചിരുന്നെങ്കിൽ ചെൽസിയെ മറികടന്ന്‌ മൂന്നാംസ്ഥാനത്ത്‌ എത്താമായിരുന്നു. 

സ്‌റ്റുവർട്ട്‌ ആംസ്‌ട്രോങ്ങിലൂടെ സതാംപ്‌ടനാണ്‌ ലീഡ്‌ നേടിയത്‌. മാർകസ്‌ റാഷ്‌ഫഡ്‌ യുണൈറ്റഡ്‌ ഒരെണ്ണം തിരിച്ചടിച്ചു. പിന്നാലെ ആന്തണി മാർഷ്യൽ ലീഡുമൊരുക്കി. പകരക്കാരനായെത്തിയ മിച്ചേൽ ഒബാഫെമി അവസാന നിമിഷം സതാംപ്‌ടണായി ഗോളടിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top