അണ്ടർ 19 ലോകകപ്പ്‌ : ന്യൂസിലൻഡ്‌ പിന്മാറി



ആന്റിഗ്വ അടുത്തവർഷം അരങ്ങേറുന്ന അണ്ടർ 19 ലോകകപ്പ്‌ ക്രിക്കറ്റിൽനിന്ന്‌ ന്യൂസിലൻഡ്‌ പിന്മാറി. ടൂർണമെന്റിലെ കടുത്ത കോവിഡ്‌ നിയന്ത്രണങ്ങളെ തുടർന്നാണ്‌ പിന്മാറ്റം. ജനുവരി 14 മുതൽ ഫെബ്രവരി അഞ്ചുവരെ വെസ്റ്റിൻഡീസിലാണ്‌ കൗമാര ലോകകപ്പ്‌. 16 ടീമുകളാണ്‌. ന്യൂസിലൻഡിന്റെ അഭാവത്തിൽ സ്‌കോട്‌ലൻഡ്‌ യോഗ്യത നേടി. ഗ്രൂപ്പ്‌ ബിയിൽ ദക്ഷിണാഫ്രിക്ക, അയർലൻഡ്‌, ഉഗാണ്ട എന്നീ ടീമുകൾക്കൊപ്പമാണ്‌ ഇന്ത്യ. ബംഗ്ലാദേശാണ്‌ നിലവിലെ ചാമ്പ്യൻമാർ. Read on deshabhimani.com

Related News