അഖിലേന്ത്യാ അന്തർ സർവകലാശാല പുരുഷ ഫുട്‌ബോൾ : കലിക്കറ്റ്‌, എംജി, കേരള യോഗ്യത നേടി



കോതമംഗലം അഖിലേന്ത്യാ അന്തർ സർവകലാശാല പുരുഷ ഫുട്‌ബോൾ ടൂർണമെന്റിന്‌ കലിക്കറ്റ്‌, എംജി, കേരള, എസ്ആർഎം സർവകലാശാലകൾ യോഗ്യത നേടി.  ക്വാർട്ടർ ഫൈനലിൽ എംജി ഒരു ഗോളിന് കണ്ണൂർ സർവകലാശാലയെ പരാജയപ്പെടുത്തി. കലിക്കറ്റ്‌ രണ്ട്‌ ഗോളിന്‌ അണ്ണാമലൈ സർവകലാശാലയെയും കേരള 3–-1ന്‌ യെനോപോയ സർവകലാശാലയെയും തോൽപ്പിച്ചു. എസ്‌ആർഎം 3–-1ന്‌ പോണ്ടിച്ചേരിയെ കീഴടക്കി. സെമിഫൈനൽ ലീഗിൽ എംജി കലിക്കറ്റിനെയും (1–-0) കേരള എസ്‌ആർഎമ്മിനെയും (2–-0) തോൽപ്പിച്ചു. Read on deshabhimani.com

Related News