24 April Wednesday

അഖിലേന്ത്യാ അന്തർ സർവകലാശാല പുരുഷ ഫുട്‌ബോൾ : കലിക്കറ്റ്‌, എംജി, കേരള യോഗ്യത നേടി

വെബ് ഡെസ്‌ക്‌Updated: Monday Jan 10, 2022


കോതമംഗലം
അഖിലേന്ത്യാ അന്തർ സർവകലാശാല പുരുഷ ഫുട്‌ബോൾ ടൂർണമെന്റിന്‌ കലിക്കറ്റ്‌, എംജി, കേരള, എസ്ആർഎം സർവകലാശാലകൾ യോഗ്യത നേടി. 

ക്വാർട്ടർ ഫൈനലിൽ എംജി ഒരു ഗോളിന് കണ്ണൂർ സർവകലാശാലയെ പരാജയപ്പെടുത്തി. കലിക്കറ്റ്‌ രണ്ട്‌ ഗോളിന്‌ അണ്ണാമലൈ സർവകലാശാലയെയും കേരള 3–-1ന്‌ യെനോപോയ സർവകലാശാലയെയും തോൽപ്പിച്ചു. എസ്‌ആർഎം 3–-1ന്‌ പോണ്ടിച്ചേരിയെ കീഴടക്കി. സെമിഫൈനൽ ലീഗിൽ എംജി കലിക്കറ്റിനെയും (1–-0) കേരള എസ്‌ആർഎമ്മിനെയും (2–-0) തോൽപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top