നീരജിന് 
രാജ്യത്തിന്റെ ആദരം ; പത്മശ്രീയും 
പരം വിശിഷ്ടസേവ മെഡലും

photo credit neeraj chopra facebook


  ന്യൂഡൽഹി റിപ്പബ്ലിക് ദിനത്തിൽ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയ്‌ക്ക് രാജ്യത്തിന്റെ ആദരം. പത്മശ്രീയും  പരം വിശിഷ്ടസേവാ പുരസ്കാരവും ലഭിച്ചു. സൈനികനായ ജാവ്‌ലിൻ ത്രോ താരം രജ്പുതാന റൈഫിൾസിൽ സുബേദാറാണ്. ലോക ചാമ്പ്യൻഷിപ്പും ഏഷ്യൻ ഗെയിംസും ലക്ഷ്യമിട്ട് കാലിഫോർണിയയിൽ പരിശീലനത്തിലാണ്. പാരാലിമ്പിക്സ് ജാവ്ലിൻ ത്രോ താരം ദേവേന്ദ്ര ജഹാരിയ പത്മഭൂഷൺ പുരസ്കാരം നേടി. മുൻ ഇന്ത്യൻ ഗോൾകീപ്പർ ബ്രഹ്മാനന്ദ്, വനിതാ ഹോക്കി താരം വന്ദനാ കടാരിയ, ടോക്യോ പാരാലിമ്പിക്സിൽ മെഡൽ നേടിയ ഷൂട്ടർ അവനി ലേഖ്--ര, ജാവ്ലിൻ താരം സുമിത് ആൻടിൽ, ബാഡ്മിന്റൺ താരം പ്രമോദ് ഭഗത് എന്നിവർക്കും മാർഷ്യൽ ആർട്സ് പരിശീലകൻ ഫെെസൽ അലി ദാറിനും പത്മശ്രീ ലഭിച്ചു.  മലയാളിയായ സി ശങ്കരനാരായണ മേനോനും (കളരി) പത്മശ്രീയുണ്ട്. Read on deshabhimani.com

Related News