25 April Thursday
ദേവേന്ദ്ര ജഹാരിയക്ക് പത്മഭൂഷൺ

നീരജിന് 
രാജ്യത്തിന്റെ ആദരം ; പത്മശ്രീയും 
പരം വിശിഷ്ടസേവ മെഡലും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

photo credit neeraj chopra facebook

 

ന്യൂഡൽഹി
റിപ്പബ്ലിക് ദിനത്തിൽ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയ്‌ക്ക് രാജ്യത്തിന്റെ ആദരം. പത്മശ്രീയും  പരം വിശിഷ്ടസേവാ പുരസ്കാരവും ലഭിച്ചു. സൈനികനായ ജാവ്‌ലിൻ ത്രോ താരം രജ്പുതാന റൈഫിൾസിൽ സുബേദാറാണ്. ലോക ചാമ്പ്യൻഷിപ്പും ഏഷ്യൻ ഗെയിംസും ലക്ഷ്യമിട്ട് കാലിഫോർണിയയിൽ പരിശീലനത്തിലാണ്.

പാരാലിമ്പിക്സ് ജാവ്ലിൻ ത്രോ താരം ദേവേന്ദ്ര ജഹാരിയ പത്മഭൂഷൺ പുരസ്കാരം നേടി. മുൻ ഇന്ത്യൻ ഗോൾകീപ്പർ ബ്രഹ്മാനന്ദ്, വനിതാ ഹോക്കി താരം വന്ദനാ കടാരിയ, ടോക്യോ പാരാലിമ്പിക്സിൽ മെഡൽ നേടിയ ഷൂട്ടർ അവനി ലേഖ്--ര, ജാവ്ലിൻ താരം സുമിത് ആൻടിൽ, ബാഡ്മിന്റൺ താരം പ്രമോദ് ഭഗത് എന്നിവർക്കും മാർഷ്യൽ ആർട്സ് പരിശീലകൻ ഫെെസൽ അലി ദാറിനും പത്മശ്രീ ലഭിച്ചു.  മലയാളിയായ സി ശങ്കരനാരായണ മേനോനും (കളരി) പത്മശ്രീയുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top