ദേശീയ ഗെയിംസ്: ഫെൻസിങ്ങിൽ മെഡലുറപ്പിച്ച് കേരളം

വനിതകളുടെ ഫെൻസിങ് സാബെർ വിഭാഗത്തിൽ കേരളത്തിന്റെ ജോസ്ന ക്രിസ്റ്റി ജോസ് തമിഴ്‌നാ‌ടിൻ്റെ ബെന്നിക്യൂബിയെ തോൾപ്പിച്ചപ്പോഴുള്ള അഹ്ലാദം ഫോട്ടോ പി വി സുജിത്


അഹമ്മദാബാദ്> ദേശീയ ഗെയിംസിൽ ആദ്യ മെഡൽ ഉറപ്പിച്ച് കേരളം. വനിതകളുടെ ഫെൻസിങ് സാബറെ വിഭാഗത്തിൽ ജോസ്‌ന ക്രിസ്റ്റി ജോസ് ആണ് മെഡലുറപ്പിച്ചത്. ക്വാർട്ടറിൽ തമിഴ്‌നാടിന്റെ ബെനിക് ക്യൂബയെ തോൽപിച്ച് സെമിയിൽ (15- 7) കടന്നതോടെയാണ് മെഡൽ ഉറപ്പായത്. ഫെൻസിങ്ങിൽ സെമി ഫൈനൽ യോഗ്യത നേടിയാൽ മെഡലുറപ്പായി. ഗാന്ധിനഗറിലെ മഹാത്മ മന്ദിർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സെമിയിൽ തമിഴ്‌നാടിന്റെ ഒളിമ്പ്യൻ ഭവാനി ദേവിയുമായാണ് ജോസ്‌നയുടെ മത്സരം.   Read on deshabhimani.com

Related News