17 September Wednesday

ദേശീയ ഗെയിംസ്: ഫെൻസിങ്ങിൽ മെഡലുറപ്പിച്ച് കേരളം

ജിജോ ജോർജ്Updated: Friday Sep 30, 2022

വനിതകളുടെ ഫെൻസിങ് സാബെർ വിഭാഗത്തിൽ കേരളത്തിന്റെ ജോസ്ന ക്രിസ്റ്റി ജോസ് തമിഴ്‌നാ‌ടിൻ്റെ ബെന്നിക്യൂബിയെ തോൾപ്പിച്ചപ്പോഴുള്ള അഹ്ലാദം ഫോട്ടോ പി വി സുജിത്

അഹമ്മദാബാദ്> ദേശീയ ഗെയിംസിൽ ആദ്യ മെഡൽ ഉറപ്പിച്ച് കേരളം. വനിതകളുടെ ഫെൻസിങ് സാബറെ വിഭാഗത്തിൽ ജോസ്‌ന ക്രിസ്റ്റി ജോസ് ആണ് മെഡലുറപ്പിച്ചത്. ക്വാർട്ടറിൽ തമിഴ്‌നാടിന്റെ ബെനിക് ക്യൂബയെ തോൽപിച്ച് സെമിയിൽ (15- 7) കടന്നതോടെയാണ് മെഡൽ ഉറപ്പായത്.

ഫെൻസിങ്ങിൽ സെമി ഫൈനൽ യോഗ്യത നേടിയാൽ മെഡലുറപ്പായി. ഗാന്ധിനഗറിലെ മഹാത്മ മന്ദിർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സെമിയിൽ തമിഴ്‌നാടിന്റെ ഒളിമ്പ്യൻ ഭവാനി ദേവിയുമായാണ് ജോസ്‌നയുടെ മത്സരം.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top