ദേശീയ ഗെയിംസ്‌: 
വോളി ടീമായി



കൊച്ചി ഗുജറാത്തിൽ അടുത്തമാസം നടക്കുന്ന ദേശീയ ഗെയിംസിനുള്ള കേരള പുരുഷ–-വനിതാ വോളിബോൾ ടീമിന്റെ ക്യാമ്പിലേക്ക്‌ 18 പേരെവീതം തെരഞ്ഞെടുത്തു.  സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിലിന്റെ നേതൃത്വത്തിൽ കൊച്ചിൻ റിഫൈനറി ഇൻഡോർ സ്‌റ്റേഡിയത്തിലായിരുന്നു സെലക്‌ഷൻ ട്രയൽസ്‌.  സ്‌പോർട്‌സ്‌ കൗൺസിൽ വോളിബോൾ അസോസിയേഷനെ സസ്‌പെൻഡ്‌ ചെയ്‌ത സാഹചര്യത്തിലാണ്‌ നേരിട്ട്‌ ട്രയൽസ്‌ നടത്തിയത്‌. ടീമിന്റെ ക്യാമ്പ്‌ 12ന്‌ ആരംഭിക്കും. പുരുഷന്മാരുടെ ക്യാമ്പ്‌ കോഴിക്കോട്‌ വി കെ കൃഷ്‌ണമേനോൻ സ്‌റ്റേഡിയത്തിലും വനിതകളുടെ ക്യാമ്പ്‌ കണ്ണൂർ മുണ്ടയാട്‌ ഇൻഡോർ സ്‌റ്റേഡിയത്തിലുമാണ്‌. Read on deshabhimani.com

Related News