18 April Thursday

ദേശീയ ഗെയിംസ്‌: 
വോളി ടീമായി

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022


കൊച്ചി
ഗുജറാത്തിൽ അടുത്തമാസം നടക്കുന്ന ദേശീയ ഗെയിംസിനുള്ള കേരള പുരുഷ–-വനിതാ വോളിബോൾ ടീമിന്റെ ക്യാമ്പിലേക്ക്‌ 18 പേരെവീതം തെരഞ്ഞെടുത്തു.  സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിലിന്റെ നേതൃത്വത്തിൽ കൊച്ചിൻ റിഫൈനറി ഇൻഡോർ സ്‌റ്റേഡിയത്തിലായിരുന്നു സെലക്‌ഷൻ ട്രയൽസ്‌.  സ്‌പോർട്‌സ്‌ കൗൺസിൽ വോളിബോൾ അസോസിയേഷനെ സസ്‌പെൻഡ്‌ ചെയ്‌ത സാഹചര്യത്തിലാണ്‌ നേരിട്ട്‌ ട്രയൽസ്‌ നടത്തിയത്‌. ടീമിന്റെ ക്യാമ്പ്‌ 12ന്‌ ആരംഭിക്കും. പുരുഷന്മാരുടെ ക്യാമ്പ്‌ കോഴിക്കോട്‌ വി കെ കൃഷ്‌ണമേനോൻ സ്‌റ്റേഡിയത്തിലും വനിതകളുടെ ക്യാമ്പ്‌ കണ്ണൂർ മുണ്ടയാട്‌ ഇൻഡോർ സ്‌റ്റേഡിയത്തിലുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top