ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ : സിറ്റി വരുന്നു



ബൊറൂസിയ പാർക്ക്‌ എതിരാളികൾക്ക്‌ മുന്നറിയിപ്പ്‌ നൽകി പെപ്‌ ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ ആദ്യപാദ പ്രീ ക്വാർട്ടറിൽ ബൊറൂസിയ മോൺചെൻഗ്ലാദ്‌ബയെ രണ്ട്‌ ഗോളിന്‌ തകർത്തു. ഗ്വാർഡിയോളയുടെയും കുട്ടികളുടെയും തുടർച്ചയായ 19–-ാംജയമാണിത്‌. പോയ കളികളിൽ കാട്ടിയ ഒത്തിണക്കം മോൺചെൻഗ്ലാദ്‌ബക്കെതിരെയും സിറ്റി ആവർത്തിച്ചു. ബെർണാർഡോ സിൽവയും ഗബ്രിയേൽ ജെസ്യൂസുമാണ്‌ ലക്ഷ്യംകണ്ടത്‌. ഫെർലാൻഡ്‌ മെന്റിയുടെ ഗോളിൽ അറ്റ്‌ലാന്റയെ മറികടന്ന്‌ റയൽ മാഡ്രിഡും ജയംകുറിച്ചു. Read on deshabhimani.com

Related News