മാഡ്രിഡ്‌ മാസ്‌റ്റേഴ്‌സ്‌ ബാഡ്‌മിന്റൺ : സിന്ധുവും ശ്രീകാന്തും ക്വാർട്ടറിൽ



മാഡ്രിഡ്‌ ഇന്തൃൻ താരങ്ങളായ പി വി സിന്ധുവും കിഡംബി ശ്രീകാന്തും മാഡ്രിഡ്‌ സ്‌പെയ്‌ൻ മാസ്‌റ്റേഴ്‌സ്‌ ബാഡ്‌മിന്റൺ ടൂർണമെന്റിൽ ക്വാർട്ടറിൽ കടന്നു. വനിതാ സിംഗിൾസിൽ സിന്ധു ഇന്തോനേഷ്യയുടെ പുത്രി കുസുമയെ 21–-16, 21–-14ന്‌ തോൽപ്പിച്ചു. ഈ സീസണിൽ മോശം ഫോമിലുള്ള സിന്ധുവിന്റെ ആദ്യ ക്വാർട്ടറാണ്‌. ഏഴു വർഷത്തിനുശേഷം ആദ്യമായി റാങ്കിങ്ങിൽ 10ന്‌ പുറത്തായിരുന്നു. നിലവിൽ റാങ്ക്‌ പതിനൊന്നാണ്‌. പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്ത്‌ ബി സായ്‌ പ്രണീതിനെ 21–-15, 21–-12ന്‌ തോൽപ്പിച്ചു. കിരൺ ജോർജ്‌, പ്രിയാൻഷു രജാവത്‌, സമീർവർമ എന്നിവർ പുറത്തായി. Read on deshabhimani.com

Related News