26 April Friday

മാഡ്രിഡ്‌ മാസ്‌റ്റേഴ്‌സ്‌ ബാഡ്‌മിന്റൺ : സിന്ധുവും ശ്രീകാന്തും ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023


മാഡ്രിഡ്‌
ഇന്തൃൻ താരങ്ങളായ പി വി സിന്ധുവും കിഡംബി ശ്രീകാന്തും മാഡ്രിഡ്‌ സ്‌പെയ്‌ൻ മാസ്‌റ്റേഴ്‌സ്‌ ബാഡ്‌മിന്റൺ ടൂർണമെന്റിൽ ക്വാർട്ടറിൽ കടന്നു. വനിതാ സിംഗിൾസിൽ സിന്ധു ഇന്തോനേഷ്യയുടെ പുത്രി കുസുമയെ 21–-16, 21–-14ന്‌ തോൽപ്പിച്ചു. ഈ സീസണിൽ മോശം ഫോമിലുള്ള സിന്ധുവിന്റെ ആദ്യ ക്വാർട്ടറാണ്‌.

ഏഴു വർഷത്തിനുശേഷം ആദ്യമായി റാങ്കിങ്ങിൽ 10ന്‌ പുറത്തായിരുന്നു. നിലവിൽ റാങ്ക്‌ പതിനൊന്നാണ്‌. പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്ത്‌ ബി സായ്‌ പ്രണീതിനെ 21–-15, 21–-12ന്‌ തോൽപ്പിച്ചു. കിരൺ ജോർജ്‌, പ്രിയാൻഷു രജാവത്‌, സമീർവർമ എന്നിവർ പുറത്തായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top