തിളങ്ങാൻ ‘ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്‌’



മുംബൈ ഐപിഎല്ലിലെ ലഖ്‌നൗ ആസ്ഥാനമായ പുതിയ ടീമിന്‌ പേരായി–- ‘ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്‌’. ലോകേഷ്‌ രാഹുൽ നായകനായ ടീമിൽ മാർകസ്‌ സ്‌റ്റോയിനിസും രവി ബിഷ്‌ണോയും ഉൾപ്പെട്ടിട്ടുണ്ട്‌. ആൻഡി ഫ്ലവറാണ്‌ പരിശീലകൻ. ഉപദേശകന്റെ വേഷത്തിൽ ഗൗതം ഗംഭീറുമുണ്ട്‌. അഹമ്മദാബാദ്‌ ആസ്ഥാനമായ മറ്റൊരു ടീമിന്റെ പേര്‌ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഹാർദിക് പാണ്ഡ്യയാണ് ടീം ക്യാപ്റ്റൻ. റഷീദ് ഖാനും ശുഭ്മാൻ ഗില്ലും ടീമിലുണ്ട്. Read on deshabhimani.com

Related News