ലോകകപ്പുമായി മെസി പ്രതിമ ; ആദരവുമായി ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ

image credit lionel messi twitter


ലുക്യു (പരാഗ്വേ) ലോകകപ്പ്‌ ചാമ്പ്യൻ ലയണൽ മെസിക്ക്‌ ആദരവുമായി ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ (കോനെംബോൽ). ഫെഡറേഷൻ ആസ്ഥാനമായ പരാഗ്വേയിലെ ലാക്യുവിൽ അർജന്റീന ക്യാപ്‌റ്റന്റെ പ്രതിമ അനാച്ഛാദനം ചെയ്‌തു. കോനെംബോൽ  മ്യൂസിയത്തിൽ ഇതിഹാസതാരങ്ങളായ പെലെ, ദ്യേഗോ മാറഡോണ എന്നിവരുടെ പ്രതിമകൾക്കൊപ്പമാണ്‌  സ്ഥാനം. അർജന്റീന കുപ്പായത്തിൽ ലോകകപ്പ്‌ പിടിച്ചുനിൽക്കുന്ന രൂപത്തിലാണ്‌ പ്രതിമ. കഴിഞ്ഞവർഷം ഡിസംബറിൽ ഫ്രാൻസിനെ തോൽപ്പിച്ചായിരുന്നു കിരീടനേട്ടം. 36 വർഷത്തെ കാത്തിരിപ്പിനുശേഷമായിരുന്നു അർജന്റീന ചാമ്പ്യൻമാരായത്‌. മെസിയായിരുന്നു ലോകകപ്പിന്റെ മികച്ച താരം. 2021ലെ കോപ അമേരിക്ക, ഫൈനലിസിമ കിരീടങ്ങളും മുപ്പത്തഞ്ചുകാരൻ നേടിയിരുന്നു. Read on deshabhimani.com

Related News