20 April Saturday

ലോകകപ്പുമായി മെസി പ്രതിമ ; ആദരവുമായി ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

image credit lionel messi twitter


ലുക്യു (പരാഗ്വേ)
ലോകകപ്പ്‌ ചാമ്പ്യൻ ലയണൽ മെസിക്ക്‌ ആദരവുമായി ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ (കോനെംബോൽ). ഫെഡറേഷൻ ആസ്ഥാനമായ പരാഗ്വേയിലെ ലാക്യുവിൽ അർജന്റീന ക്യാപ്‌റ്റന്റെ പ്രതിമ അനാച്ഛാദനം ചെയ്‌തു. കോനെംബോൽ  മ്യൂസിയത്തിൽ ഇതിഹാസതാരങ്ങളായ പെലെ, ദ്യേഗോ മാറഡോണ എന്നിവരുടെ പ്രതിമകൾക്കൊപ്പമാണ്‌  സ്ഥാനം. അർജന്റീന കുപ്പായത്തിൽ ലോകകപ്പ്‌ പിടിച്ചുനിൽക്കുന്ന രൂപത്തിലാണ്‌ പ്രതിമ.

കഴിഞ്ഞവർഷം ഡിസംബറിൽ ഫ്രാൻസിനെ തോൽപ്പിച്ചായിരുന്നു കിരീടനേട്ടം. 36 വർഷത്തെ കാത്തിരിപ്പിനുശേഷമായിരുന്നു അർജന്റീന ചാമ്പ്യൻമാരായത്‌. മെസിയായിരുന്നു ലോകകപ്പിന്റെ മികച്ച താരം. 2021ലെ കോപ അമേരിക്ക, ഫൈനലിസിമ കിരീടങ്ങളും മുപ്പത്തഞ്ചുകാരൻ നേടിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top