ഗോളിൽ മിന്നി എംബാപ്പെ ; 201 ഗോളുമായി പിഎസ്ജിയുടെ എക്കാലത്തെയും മികച്ച ഗോളടിക്കാരൻ

image credit kylian mbappe twitter


പാരിസ്‌ പിഎസ്‌ജിയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി കിലിയൻ എംബാപ്പെ. ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗിൽ നാന്റെസിനെതിരെ ലക്ഷ്യം കണ്ട ഇരുപത്തിനാലുകാരന്‌ 201 ഗോളായി. എഡിൻസൺ കവാനിയെയാണ്‌ ഗോളടിയിൽ മറികടന്നത്‌. മത്സരത്തിൽ 4–-2ന്‌ പിഎസ്‌ജി ജയിച്ചു. ചരിത്രമെഴുതാനാണ്‌ കളിക്കുന്നതെന്നായിരുന്നു എംബാപ്പെയുടെ പ്രതികരണം. 2017ലാണ്‌ മൊണാകോയിൽനിന്ന്‌ ഫ്രഞ്ചുകാരൻ പിഎസ്‌ജിയിൽ ചേർന്നത്‌. ഫ്രഞ്ച്‌ ലീഗിൽ നാല്‌ കിരീടങ്ങളിലും പങ്കാളിയായി. ഈ സീസണിൽ 30 ഗോളടിച്ചു. എട്ടെണ്ണത്തിന്‌ അവസരവുമൊരുക്കി. 247 മത്സരങ്ങളാണ്‌ കളിച്ചത്‌. നാന്റെസിനെതിരെ ലയണൽ മെസിയും ലക്ഷ്യം കണ്ടു. ജയത്തോടെ പിഎസ്‌ജി ഒന്നാംസ്ഥാനത്ത്‌ ലീഡുയർത്തി. Read on deshabhimani.com

Related News