20 April Saturday

ഗോളിൽ മിന്നി എംബാപ്പെ ; 201 ഗോളുമായി പിഎസ്ജിയുടെ എക്കാലത്തെയും മികച്ച ഗോളടിക്കാരൻ

വെബ് ഡെസ്‌ക്‌Updated: Sunday Mar 5, 2023

image credit kylian mbappe twitter

പാരിസ്‌
പിഎസ്‌ജിയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി കിലിയൻ എംബാപ്പെ. ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗിൽ നാന്റെസിനെതിരെ ലക്ഷ്യം കണ്ട ഇരുപത്തിനാലുകാരന്‌ 201 ഗോളായി. എഡിൻസൺ കവാനിയെയാണ്‌ ഗോളടിയിൽ മറികടന്നത്‌. മത്സരത്തിൽ 4–-2ന്‌ പിഎസ്‌ജി ജയിച്ചു.

ചരിത്രമെഴുതാനാണ്‌ കളിക്കുന്നതെന്നായിരുന്നു എംബാപ്പെയുടെ പ്രതികരണം. 2017ലാണ്‌ മൊണാകോയിൽനിന്ന്‌ ഫ്രഞ്ചുകാരൻ പിഎസ്‌ജിയിൽ ചേർന്നത്‌. ഫ്രഞ്ച്‌ ലീഗിൽ നാല്‌ കിരീടങ്ങളിലും പങ്കാളിയായി. ഈ സീസണിൽ 30 ഗോളടിച്ചു. എട്ടെണ്ണത്തിന്‌ അവസരവുമൊരുക്കി. 247 മത്സരങ്ങളാണ്‌ കളിച്ചത്‌. നാന്റെസിനെതിരെ ലയണൽ മെസിയും ലക്ഷ്യം കണ്ടു. ജയത്തോടെ പിഎസ്‌ജി ഒന്നാംസ്ഥാനത്ത്‌ ലീഡുയർത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top