റൗളിനൊപ്പം ബെൻസെമ

image credit Karim Benzema twitter


മാഡ്രിഡ്‌ റയൽ മാഡ്രിഡ്‌ കുപ്പായത്തിൽ കരീം ബെൻസെമയ്‌ക്ക്‌ മറ്റൊരു റെക്കോഡുകൂടി. റയലിന്റെ എക്കാലത്തേയും മികച്ച ഗോളടിക്കാരിൽ റൗൾ ഗൊൺസാലസിനൊപ്പം രണ്ടാംസ്ഥാനം പങ്കിട്ടു. ഇരുവർക്കും 323 ഗോളാണ്‌. സ്‌പാനിഷ്‌ ലീഗിൽ ലെവന്റെയ്‌ക്കെതിരായ മത്സരത്തിൽ ലക്ഷ്യംകണ്ടാണ്‌ ബെൻസെമ റൗളിന്‌ ഒപ്പമെത്തിയത്‌. 450 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്‌ മുന്നിൽ. ലെവന്റെയ്‌ക്കെതിരെ വിനീഷ്യസ്‌ ജൂനിയറുടെ ഹാട്രിക്‌ കരുത്തിൽ റയൽ ആറ്‌ ഗോളിന്‌ ജയിച്ചു. Read on deshabhimani.com

Related News