20 April Saturday

റൗളിനൊപ്പം ബെൻസെമ

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

image credit Karim Benzema twitter


മാഡ്രിഡ്‌
റയൽ മാഡ്രിഡ്‌ കുപ്പായത്തിൽ കരീം ബെൻസെമയ്‌ക്ക്‌ മറ്റൊരു റെക്കോഡുകൂടി. റയലിന്റെ എക്കാലത്തേയും മികച്ച ഗോളടിക്കാരിൽ റൗൾ ഗൊൺസാലസിനൊപ്പം രണ്ടാംസ്ഥാനം പങ്കിട്ടു. ഇരുവർക്കും 323 ഗോളാണ്‌. സ്‌പാനിഷ്‌ ലീഗിൽ ലെവന്റെയ്‌ക്കെതിരായ മത്സരത്തിൽ ലക്ഷ്യംകണ്ടാണ്‌ ബെൻസെമ റൗളിന്‌ ഒപ്പമെത്തിയത്‌. 450 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്‌ മുന്നിൽ. ലെവന്റെയ്‌ക്കെതിരെ വിനീഷ്യസ്‌ ജൂനിയറുടെ ഹാട്രിക്‌ കരുത്തിൽ റയൽ ആറ്‌ ഗോളിന്‌ ജയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top