സൂര്യകുമാർ മിന്നി: ഇന്ത്യക്ക്‌ ജയം

twitter.com/JayShah/status


വെല്ലിങ്‌ടൺ> അപരാജിത സെഞ്ചുറിയുമായി സൂര്യകുമാർ യാദവ്‌ (51 പന്തിൽ 111) നിറഞ്ഞാടിയ മത്സരത്തിൽ 65 റണ്ണിന്‌ ന്യൂസിലൻഡിനെ തകർത്ത്‌ ഇന്ത്യ. രണ്ടാം ട്വന്റി–-20യിൽ ടോസ്‌ നഷ്ടപ്പെട്ട്‌ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ്‌ വിക്കറ്റ്‌ നഷ്ടത്തിൽ 191 റണ്ണെടുത്തു. 36 റണ്ണെടുത്ത ഇഷാൻ കിഷനൊഴികെ മറ്റാർക്കും സൂര്യകുമാറിന്‌ പിന്തുണ നൽകാനായില്ല. ഓപ്പണറായി ഇറങ്ങിയ ഋഷഭ്‌ പന്ത്‌ (13 പന്തിൽ 6) നിരാശപ്പെടുത്തി. ന്യൂസിലൻഡിനായി ടിം സൗത്തി ഹാട്രിക്‌ നേടി. ന്യൂസിലൻഡിന്റെ മറുപടി 18.5 ഓവറിൽ 126ന്‌ അവസാനിച്ചു. Read on deshabhimani.com

Related News