ഐ ലീഗ്‌ : കേരള യുണൈറ്റഡിന്‌ ജയം



ബംഗളൂരു ഐ ലീഗ്‌ രണ്ടാംഡിവിഷൻ ഫുട്‌ബോളിൽ കേരള യുണൈറ്റഡ്‌ എഫ്‌സിക്ക്‌ ആദ്യജയം. ഉത്തരാഖണ്ഡ്‌ ക്ലബ്ബായ കോർബെറ്റ്‌ എഫ്‌സിയെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ചു. ആദ്യപകുതിയിൽ ഹാഫിസും രണ്ടാംപകുതിയിൽ പകരക്കാരൻ ജെസിനും ഗോളടിച്ചു.ആദ്യകളി തോറ്റ യുണൈറ്റഡിന്‌ ജയം അനിവാര്യമായിരുന്നു. മഹാരാഷ്‌ട്ര ക്ലബ്ബായ കെൻകെറെയോട്‌ തോറ്റ യുണൈറ്റഡ്‌ 12ന്‌ ഡൽഹി എഫ്‌സിയുമായി ഏറ്റുമുട്ടും. Read on deshabhimani.com

Related News