19 April Friday

ഐ ലീഗ്‌ : കേരള യുണൈറ്റഡിന്‌ ജയം

വെബ് ഡെസ്‌ക്‌Updated: Friday Oct 8, 2021


ബംഗളൂരു
ഐ ലീഗ്‌ രണ്ടാംഡിവിഷൻ ഫുട്‌ബോളിൽ കേരള യുണൈറ്റഡ്‌ എഫ്‌സിക്ക്‌ ആദ്യജയം. ഉത്തരാഖണ്ഡ്‌ ക്ലബ്ബായ കോർബെറ്റ്‌ എഫ്‌സിയെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ചു. ആദ്യപകുതിയിൽ ഹാഫിസും രണ്ടാംപകുതിയിൽ പകരക്കാരൻ ജെസിനും ഗോളടിച്ചു.ആദ്യകളി തോറ്റ യുണൈറ്റഡിന്‌ ജയം അനിവാര്യമായിരുന്നു. മഹാരാഷ്‌ട്ര ക്ലബ്ബായ കെൻകെറെയോട്‌ തോറ്റ യുണൈറ്റഡ്‌ 12ന്‌ ഡൽഹി എഫ്‌സിയുമായി ഏറ്റുമുട്ടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top