ഹോക്കി ലോകകപ്പ്‌ : ഇന്ത്യ വെയ്‌ൽസിനോട്‌



ഭുവനേശ്വർ ഹോക്കി ലോകകപ്പിൽ ക്വാർട്ടർ ലക്ഷ്യമിട്ട്‌ ഇന്ത്യ ഇന്ന്‌ വെയ്‌ൽസിനോട്‌. പൂൾ ഡിയിലെ അവസാന മത്സരമാണ്‌ ഇന്ത്യക്ക്‌. ജയിച്ചാൽ നേരിട്ട്‌ ക്വാർട്ടറിലേക്ക്‌ കടക്കാം. രാത്രി ഏഴിനാണ്‌ മത്സരം. രണ്ടുകളിയിൽ ഒരുജയവും സമനിലയുമായി നാല്‌ പോയിന്റുള്ള ഇന്ത്യ രണ്ടാമതാണ്‌. ഇതേ പോയിന്റുള്ള ഇംഗ്ലണ്ട്‌ ഗോൾവ്യത്യാസത്തിൽ ഒന്നാമതാണ്‌. ഇന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ ഇംഗ്ലണ്ട്‌ സ്‌പെയ്‌നുമായി ഏറ്റുമുട്ടും. ഈ മത്സരഫലംകൂടി ഇന്ത്യയുടെ ക്വാർട്ടർ പ്രവേശനത്തെ സ്വാധീനിക്കും. ഇംഗ്ലണ്ട്‌ പൂൾ ചാമ്പ്യൻമാരായാൽ ഇന്ത്യക്ക്‌ പൂൾ സിയിലെ റണ്ണറപ്പുമായി ക്വാർട്ടർ ബർത്തിനായി ഏറ്റുമുട്ടണം.  ആദ്യകളിയിൽ സ്‌പെയ്‌നിനെ വീഴ്‌ത്തിയ ഇന്ത്യ അടുത്തകളിയിൽ  ഇംഗ്ലണ്ടിനോട്‌ സമനില വഴങ്ങുകയായിരുന്നു. Read on deshabhimani.com

Related News