20 April Saturday

ഹോക്കി ലോകകപ്പ്‌ : ഇന്ത്യ വെയ്‌ൽസിനോട്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 19, 2023


ഭുവനേശ്വർ
ഹോക്കി ലോകകപ്പിൽ ക്വാർട്ടർ ലക്ഷ്യമിട്ട്‌ ഇന്ത്യ ഇന്ന്‌ വെയ്‌ൽസിനോട്‌. പൂൾ ഡിയിലെ അവസാന മത്സരമാണ്‌ ഇന്ത്യക്ക്‌. ജയിച്ചാൽ നേരിട്ട്‌ ക്വാർട്ടറിലേക്ക്‌ കടക്കാം. രാത്രി ഏഴിനാണ്‌ മത്സരം.

രണ്ടുകളിയിൽ ഒരുജയവും സമനിലയുമായി നാല്‌ പോയിന്റുള്ള ഇന്ത്യ രണ്ടാമതാണ്‌. ഇതേ പോയിന്റുള്ള ഇംഗ്ലണ്ട്‌ ഗോൾവ്യത്യാസത്തിൽ ഒന്നാമതാണ്‌. ഇന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ ഇംഗ്ലണ്ട്‌ സ്‌പെയ്‌നുമായി ഏറ്റുമുട്ടും. ഈ മത്സരഫലംകൂടി ഇന്ത്യയുടെ ക്വാർട്ടർ പ്രവേശനത്തെ സ്വാധീനിക്കും. ഇംഗ്ലണ്ട്‌ പൂൾ ചാമ്പ്യൻമാരായാൽ ഇന്ത്യക്ക്‌ പൂൾ സിയിലെ റണ്ണറപ്പുമായി ക്വാർട്ടർ ബർത്തിനായി ഏറ്റുമുട്ടണം.  ആദ്യകളിയിൽ സ്‌പെയ്‌നിനെ വീഴ്‌ത്തിയ ഇന്ത്യ അടുത്തകളിയിൽ  ഇംഗ്ലണ്ടിനോട്‌ സമനില വഴങ്ങുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top