ഫ്രഞ്ച്‌ ഓപ്പൺ : റഡുകാനു മടങ്ങി



പാരിസ്‌ ബ്രിട്ടന്റെ പത്തൊമ്പതുകാരി എമ്മ റഡുകാനു ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസിൽനിന്ന്‌ പുറത്ത്‌. വനിതാ സിംഗിൾസിൽ ബെലാറസിന്റെ അലിയാക്‌സാൻഡ്രാ സാൻസോവിച്ചിനോടാണ്‌ യുഎസ്‌ ഓപ്പൺ ജേത്രി വീണത്‌. രണ്ടാംറൗണ്ടിലാണ്‌ മടക്കം. സ്‌കോർ: 6–-3, 1–-6, 1–-6. മുൻ ചാമ്പ്യൻ സിമോണ ഹാലെപ്‌ രണ്ടാംറൗണ്ടിൽ കടന്നു. ജർമനിയുടെ നസ്‌താഷ ഷുങ്കിനെ മറികടന്നു (6–-4, 1–-6, 6–-1). പുരുഷൻമാരിൽ നിലവിലെ റണ്ണറപ്പ്‌ ഗ്രീസിന്റെ സ്‌റ്റെഫാനോസ്‌ സിറ്റ്‌സിപാസും മുന്നേറി. അഞ്ച്‌ സെറ്റ്‌ നീണ്ട പോരാട്ടത്തിൽ ഇറ്റലിയുടെ ലൊറെൻസോ മുസെറ്റിയെ തോൽപ്പിച്ചു (5–-7, 4–-6, 6–-2, 6–-3, 6–-2). Read on deshabhimani.com

Related News