അമേരിക്കയെ തകര്‍ത്ത് ഓറഞ്ച്‌ പട; നെതർലൻഡ്‌സ്‌ ക്വാര്‍ട്ടറില്‍

Photo Credit:FIFA world cup twitter


ദോഹ> അമേരിക്കയെ തകർത്ത് നെതർലൻഡ്‌സ്‌ (3-1) ക്വാർട്ടറിലേക്ക്‌ മുന്നേറി. മെംഫിസ്‌ ഡിപെയും ഡാലി ബ്ലിൻഡും ഡെൻസൽ ഡംഫ്രിസും ലക്ഷ്യം കണ്ടു. ഹാജി റൈറ്റ്‌ അമേരിക്കയുടെ ആശ്വാസംകണ്ടു. അമേരിക്കൻ കടന്നാക്രമണം ഇടയ്‌ക്കെല്ലാം ഭീതി പരത്തിയെങ്കിലും അനായാസമായിരുന്നു നെതർലൻഡ്‌സ്‌ ജയം. എട്ടര വർഷത്തിനുശേഷമാണ്‌ നെതർലൻഡ്‌സ്‌ ലോകകപ്പിനെത്തുന്നത്‌. 2014ൽ ബ്രസീലിൽ മൂന്നാംസ്ഥാനക്കാരായി. റഷ്യയിൽ യോഗ്യതയുണ്ടായില്ല. Read on deshabhimani.com

Related News