ഇംഗ്ലീഷ്‌ 
ഗോൾവിരുന്ന്‌ ; സെനെഗലിനെ മൂന്ന്‌ ഗോളിന്‌ തകർത്ത്‌ ഇംഗ്ലണ്ട്‌ ലോകകപ്പ്‌ ക്വാർട്ടറിൽ

image credit FIFA WORLD CUP twitter


ദോഹ ആഫ്രിക്കൻ ചാമ്പ്യൻമാരായ സെനെഗലിനെ മൂന്ന്‌ ഗോളിന്‌ തകർത്ത്‌ ഇംഗ്ലണ്ട്‌ ലോകകപ്പ്‌ ക്വാർട്ടറിൽ കടന്നു. നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസുമായി പത്തിനാണ്‌ ക്വാർട്ടർ പോരാട്ടം. ആധികാരിക പ്രകടനമായിരുന്നു പ്രീ ക്വാർട്ടറിൽ ഇംഗ്ലണ്ടിന്റേത്‌. യുവതാരങ്ങളായ ഫിൽ ഫോദെൻ, ബുകായോ സാക്ക, ജൂഡ്‌ ബെല്ലിങ്‌ഹാം എന്നിവർ ഇംഗ്ലണ്ടിനായി മിന്നുന്ന പ്രകടനം പുറത്തെടുത്തു. ജോർദാൻ ഹെൻഡേഴ്‌സണിലൂടെയായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. ബെല്ലിങ്‌ഹാം അവസരമൊരുക്കി. ആദ്യപകുതി തീരുംമുമ്പ്‌ ഹാരി കെയ്‌നും ലക്ഷ്യംകണ്ടു. ഈ ലോകകപ്പിൽ കെയ്‌നിന്റെ ആദ്യഗോൾ. ഫോദെനാണ്‌ വഴിയൊരുക്കിയത്‌. രണ്ടാംപകുതിയിൽ ഫോദെൻ–-സാക്ക സഖ്യം ഇംഗ്ലണ്ട്‌ നേട്ടം മൂന്നാക്കി. ലോകകപ്പിൽ സാക്കയുടെ മൂന്നാംഗോൾ. Read on deshabhimani.com

Related News